Friday, July 25, 2008

മണ്ണും മഴയും പ്രേമിക്കുന്നേരം..

മഴ.. മണ്ണിലാഘോഷവേള തന്‍

തിമിര്‍പ്പിലപ്രതീക്ഷിതം..ശാന്തഗംഭീരം..

വയലറ്റു വര്‍ണ്ണപ്പൂക്കളണി മണ്ണുകയ്യേറ്റൂ

മഴനൂല്‍ സമ്മാനം നിസ്സംഗ സ്മേരത്താല്‍ ..

രാവില്‍ മണ്ണു ഗൌനിച്ചില്ലേ..

നിറയും മഴനൂല്‍ സ്സമ്മാനവുമായണയും മഴയെ..

മണ്ണു മഴ കൊതിക്കുന്നില്ലേ..

മണ്ണു മഴയോര്‍ക്കാറില്ലേ..

മണ്ണറിഞ്ഞീലേ മഴതന്‍ പ്രണയം..

ആര്‍ത്തു മണ്ണില്‍ പെയ്തു നിറയാന്‍തുടിക്കും മഴതന്‍ മനം..

മദ്ധ്യാഹ്ന വിരസതയിലിരമ്പിയണഞ്ഞൂമഴ..

മണ്ണോര്‍ത്തൂ മഴയെന്തേയിങ്ങനെ..

മന്ദ്രമധുര മണിനാദമുതിര്‍ക്കും കാവിലെസ്സന്ധ്യയില്‍..

ഗാഡമൊരുനോക്കെറിഞ്ഞു മഴ പായവേ..

മണ്ണു തരിച്ചുവോ.. അസ്വസ്ഥമോ മണ്ണിന്‍ മനം..?

മണ്ണറിഞ്ഞുവോ വരണ്ടുപോയെന്നു..

കുളിര്‍ക്കാന്‍ നറുനാമ്പുകള്‍ കിളിര്‍ക്കാന്‍..

തേടീ ദാഹാര്‍ത്തയായ് മഴയെ..

മദ്ധ്യാഹ്നക്കൊടും ചൂടിലും..

വരണ്ട സായഹ്നത്തിലും മണ്ണു കാത്തു..

മഴയിരമ്പിയെത്തുമെന്ന്..

മണ്ണു മഴയെയോര്‍ക്കുന്നു..!

മണ്ണുമഴയെ പ്രണയിക്കുന്നോ..?

മഴയെപ്പൊഴും മണ്ണിലുണ്ടാകാന്‍..

കുളിര്‍മഴയില്‍..പേമാരിയില്‍..

മഴനൂലുകളില്‍ പൊതിഞ്ഞു മഴയില്‍

ലയിക്കാന്‍..പുളയ്ക്കാന്‍..തളം കെട്ടി.. തടംതല്ലിയാര്‍ക്കാന്‍..

ഇരമ്പിപ്പുഴയായൊഴുകാന്‍ കൊതിച്ചുവോ..?

മണ്ണു വരള്‍ച്ചയിലല്ലോ.. മഴയില്ലല്ലോ മണ്ണില്‍..

മഴയിനിയുമെത്തിയില്ല യെന്നിട്ടും..!

കാലം തെറ്റി മഴയും മണ്ണും‍ പ്രണയിക്കുമോ..?

ഇനിയുമുര്‍വ്വരമാക്കേണ്ടതുണ്ടു മഴ..

സമതലങ്ങള്‍..നിമ്നോന്നതങ്ങളും..

മഴയ്ക്കു മണ്ണിനെ പ്രണയിക്കാനാകുമോ..?

മണ്ണു മഴയെ പ്രണയിച്ചു പോയെങ്കിലും..

28 comments:

mmrwrites said...

പ്രണയ വഴികള്‍ക്കപരിചിതയെങ്കിലും..
പ്രണയീതാക്കളുമുണ്ടായിരുന്നു എനിക്കൊപ്പം..

എന്റെ ഉമ്മ ദീനക്കിടക്കയിലായിരുന്നപ്പോഴല്ലാത്ത എല്ലാ മഴയും എനിക്കെന്നും ഇഷ്ടമായിരുന്നു.. അതേറ്റുവാങ്ങുന്ന മണ്ണിനെയും..
മണ്ണെപ്പോഴും മഴ ആഗ്രഹിക്കുന്നുണ്ടാവുമോ..?
മഴ എപ്പോഴും പെയ്തുകൊണ്ടിരിക്കുവാനും..?
മണ്ണാഗ്രഹിക്കുമ്പോള്‍ മഴയെത്തുന്നുണ്ടാവുമോ..?

ഇതെന്റെ ആദ്യ പരീക്ഷണം..
വിലയിരുത്തേണ്ടതും വിരല്‍ചൂണ്ടി തിരുത്തി തരേണ്ടതും നിങ്ങളീ ബൂലോഗവാസികള്‍ തന്നെ..

അപ്പോള്‍ പറഞ്ഞതുപോലെ തുടക്കം സങ്കടത്തില്‍ നിന്നാകുന്നില്ല.. പ്രണയം കൊണ്ടാകട്ടെ കാന്താരിക്കുട്ടീ..

കാന്താരിക്കുട്ടി said...

തുടക്കം കൊള്ളാം !!!മഴക്കു മണ്ണിനെ പ്രണയിക്കാന്‍ പറ്റും .ഒട്ടും സംശയിക്കേണ്ട..നല്ല കവിത. നല്ല ആശയം .. ബൂലോകത്തിലേക്കു ഹൃദ്യമായ സ്വാഗതം..ഈ വേഡ് വെരി മാറ്റിയാല്‍ നന്നായിരുന്നു

അനില്‍@ബ്ലോഗ് said...

"മണ്ണറിഞ്ഞീലേ മഴതന്‍ പ്രണയം.
..........................................................
കാലം തെറ്റി മഴയും മണ്ണും‍ പ്രണയിക്കുമോ..?
.............................................................
മഴയ്ക്കു മണ്ണിനെ പ്രണയിക്കാനാകുമോ..?
മണ്ണു മഴയെ പ്രണയിച്ചു പോയെങ്കിലും.."

കാലഭേദങ്ങള്‍ പ്രണയത്തെ സ്പര്‍ശിക്കുമൊ?
സ്പര്‍ശിക്കാതിരിക്കട്ടെ.

Anonymous said...

വളരെ നല്ല തുടക്കം...
മണ്ണും മഴയും തമ്മിലുള്ള ബന്ധം പറഞ്ഞാൽ തീരാത്തതാണ്. ചുട്ടുപഴുത്ത മണ്ണിലേയ്ക്ക് ആദ്യമെത്തുന്ന പുതുമഴയിൽ പൊങ്ങുന്ന മണ്ണിന്റെ ഗന്ധം, തിമിർത്തു പെയ്യുന്ന മഴയിൽ കുതിർന്നു പുളകിതയാവുന്ന ഭൂമിപ്പെണ്ണ്, അകലെനിന്നുംനൂലായ് പെയ്തിറങ്ങുന്ന മഴ നൂലുകൾ മണ്ണിൽ കുമിളകൾ തീർത്ത് എങ്ങോട്ടോ പോകുന്ന മഴ നൂലുകൾ...ഇങ്ങിനെ ഇങ്ങിനെ പറഞ്ഞാൽ തീരാത്ത എത്രയെത്ര കാര്യങ്ങൾ!

കവിതയിൽ ചില വരികൾ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തപോലെ ധൃതി പിടിഛ് എഴുതിയപോലെ? സാവകാശം ഒന്നു രണ്ട് പുനർ വായന കൂടെ ആയിരുന്നെങ്കിൽ ഇത്തിരി കൂടെ നന്നാക്കായിരുന്നു എന്ന ഒരു തോന്നൽ.

പിന്നെ ദാ ഈ വരിയിൽ:
“ഇനിയുമുര്‍വ്വരമാക്കേണ്ടതുണ്ടു മഴ“
ഇവിടെ മഴയാണോ ഉർവ്വരയാകേണ്ടത് അതോ മണ്ണോ??
ഉർവ്വരതയും ഊഷരതയും ഭൂമിയെ സംബന്ധിക്കുന്നതല്ലെ? സാഹിത്യത്തിലും (എഴുത്തിലും ഒന്നും വലിയ പിടിപാടില്ലാത്ത ഒരാളിന്റെ പൊട്ട സംശയമാണേ..! തെറ്റാണെങ്കിൽ ക്ഷമിക്കുക.!)

OAB said...

ഇങ്ങനെ കാത്തിരുന്നും പ്രണയിച്ചും കഴിയേണ്ടവരാണൊ അവറ്. കുറേ നാളായിട്ട് ഇന്നലെയാണ്‍ പോല്‍ മഴ അവളെ കാണാന്‍ വന്നത്. നമുക്കെല്ലാവറ്ക്കും കൂടി അങ്ങ് കെട്ടിച്ചു വിട്ടാലൊ രണ്ടിനെയും. അല്ലെങ്കി ഒരു മൂന്നാനെ ഏല്പിക്കാം. :) :)

തുടറ്ന്നെഴുതുക. ആശംസകള്‍....

കുഞ്ഞന്‍ said...

കാന്താരിക്കുട്ടി വഴി ഇവിടെയെത്തി..

ആശംസകള്‍ നേരുന്നു...ഈ പറഞ്ഞ ജയാറാമിന്റെയും രവീന്ദ്രന്‍‌മാഷിന്റെയും അയല്‍‌പക്കക്കാരനായിരുന്നു ഞാന്‍..ഇപ്പോള്‍ ബഹ്‌റൈനില്‍.

അനൂപ്‌ കോതനല്ലൂര്‍ said...

ഒരു മഴ കാണാന്‍ ഞാനും കൊതിക്കുകയാണ്.
ഇവിടെ എന്നാണ് ഒരു മഴ
ബൂലോകത്തേക്ക് സ്വാഗതം,

പാമരന്‍ said...

സ്വാഗതം..

ചാണക്യന്‍ said...

സ്വാഗതം....

ഭൂമിപുത്രി said...

സ്വാഗതം.
ധാരാളമെഴുതു.

ബഷീര്‍ വെള്ളറക്കാട്‌ said...

കാന്താരിക്കുട്ടി കാണിച്ചു തന്ന വഴിയിലൂടെയാ വന്നത്‌ ..ഒരു പേടിയുണ്ടായിരുന്നു. വഴിയില്‍ വല്ല നായക്കൊറണ ചെടിയോ മറ്റോ ഉണ്ടാവുമോ എന്ന്.. ഇവിടെ വന്ന് മഴ കണ്ടു.. ആസ്വദിച്ചു. തുടക്കം നന്നായി.. ആശംസകള്‍

Rare Rose said...

കാന്താരിക്കുട്ടി കാട്ടി തന്ന വഴിയിലൂടെയാണീ സല്ലാപത്തിലെത്തിയത്......തുടക്കം നന്നായീ ട്ടോ...മഴയും മണ്ണും വരികളില്‍ നന്നായി പകര്‍ന്നിരിക്കുന്നു..ബൂലോകത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം....ഇനിയുമെഴുതൂ ഒരുപാട്...:)

രണ്‍ജിത് ചെമ്മാട്. said...

ബൂലോകത്തേക്ക് സ്വാഗതം,

കുമാരന്‍ said...

welcome..
to blog world

മറ്റൊരാള്‍\GG said...

:)

നന്നായിട്ടുണ്ട് കവിത.
തുടരുക!!

രസികന്‍ said...

കവിത നന്നായിട്ടുണ്ട്ട് തുടരുക

ബൂലോകത്തിലേക്കു സ്വാഗതം

smitha adharsh said...

ബൂലോകത്തിലേക്ക് സ്വാഗതം
നല്ല കവിത

ഹരിശ്രീ said...

നല്ല തുടക്കം...

മഴപോലെ പെയ്തു തകര്‍ക്കട്ടെ...

സ്വാഗതം...

:)

ശിവ said...

കാന്താരിച്ചേച്ചിയുടെ ബ്ലോഗ് പോസ്റ്റു വഴിയാണ് ഇവിടെ എത്തിയത്...

ഈ വരികള്‍ വായിച്ചു...മഴ എനിക്കും ഇഷ്ടമാണ്...

ഇനിയും എഴുതൂ...ഒരുപാട്...

ആശംസകള്‍...

mmrwrites said...

ഹൊ..കാന്താരിക്കുട്ടീ.. വളരെ നന്ദി.. തേങ്ങയുടച്ചതിനും..
ഇവിടെ പരിചയപ്പെടുത്തിയതിനും..

താങ്കള്‍ പറഞ്ഞതു പോലെ ശ്രീ അനില്‍ കാലഭേദങ്ങള്‍ പ്രണയത്തെ സ്പര്‍ശിക്കാതിരിക്കട്ടെ..


വിശാലം താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്കേറെയിഷടപ്പെട്ടു.. നിമ്നോന്നതങ്ങളും സമതലങ്ങളും ഉര്‍വ്വരമാക്കേണ്ടതു മഴയാണെന്നാണു ഞാന്‍ ഉദ്ദേശിച്ചത്..
പലയിടങ്ങളിലും ടൈപ്പു ചെയ്തപ്പോള്‍ കുറേ വിട്ടു കളഞ്ഞു..അധികമായാലും മുഷിപ്പല്ലേ എന്നു കരുതി..
ഇതെഴുതാന്‍ അരമണിക്കൂറില്‍ കൂടുതല്‍ ചെലവഴിച്ചിട്ടില്ല..അതു തന്നെയാണ് പോരായ്മകളുടെ പ്രധാന കാരണവും.. മൂന്നുനാലാവര്‍ത്തി വായനയും തിരുത്തുമാവാമായിരുന്നു.. പിന്നെ എന്റെ വീട്ടിലൊരു പാനലുണ്ട്.. അവര്‍പോലും കണ്ടത് നിങ്ങള്‍ അഭിപ്രായം പറഞ്ഞതിനു ശേഷമാണ്..
ഇനി പാനല്‍ മുന്‍പാകെ സമര്‍പ്പിക്കാതെ ഒന്നു പോലും പോസ്റ്റു ചെയ്തുപോകരുതെന്ന ശക്തമായ താക്കീതും തന്നിട്ടുണ്ട്..
ജൂലൈ 24നു തന്നെ തുടങ്ങണമെന്നു കരുതിയതാണു.. നെറ്റ് പ്രോബ്ലം കാരണം സാധിച്ചില്ല..
ഇന്നലെ രാത്രി 10നു ശേഷമാണു നെറ്റ് കിട്ടിത്തുടങ്ങിയതു..തുടക്കക്കാരിയാ‍യതുകൊണ്ട് സ്റ്റാര്‍ട്ടിങ്ങ് ട്രബിളെല്ലാം കഴിഞ്ഞു സംഗതി പോസ്റ്റു ചെയ്തതു 12നു ശേഷമാണു.. പിന്നെ ആരെക്കാണിക്കാന്‍.. നിങ്ങളൊക്കെത്തന്നെ പറയുക.. നിര്‍ദ്ദേശിക്കുക.. എന്തായാലും സാഹിത്യത്തിലും കവിതയിലും നല്ല പിടിയും പാടുമുണ്ട് താങ്കള്‍ക്ക്..എന്റെ കട്ടിങ്ങും തിടുക്കവും കണ്ടു പിടിച്ചല്ലോ..ഇനിയും വരണം..ഇതുപോലെ തുറന്നു പറയണം..

ഓ ഏ ബീ :-D അതുതന്നെയാണു നല്ലത്.. കെട്ടിച്ചു വിടാം..ബ്രോക്കര്‍മാര്‍ ഞാനും ഓ ഏ ബീയും മാത്രം മതി..അല്ലെങ്കില്‍ കമ്മീഷന്‍ കുറയും..പിന്നെ പവര്‍ക്കട്ടു സര്‍ക്കാര്‍ പീന്‍ വലിച്ചാല്‍ മഴയെ ശ്രീ. കുഞ്ഞന്റെ അടുത്തേക്കയക്കാം.. അല്ലെങ്കിലീ കുഞ്ഞു പെരുമ്പാവൂര്‍ മഴയില്‍ ഒലിച്ചു പോകില്ലേ..

ശ്രീ കുഞ്ഞനു - നന്ദി നല്ല അയല്‍ക്കാരാ..

mmrwrites said...

അനൂപ്, പാമരന്‍, ഭൂമിപുത്രി, ര്ണ്‍ജിത് ചെമ്മാട്, ചാണക്യന്‍, കുമാരന്‍ -- വളരെ നന്ദി നിങ്ങളെല്ലാം വന്നതിനും സ്വാഗതം ചെയ്തതിനും..

ബഷീര്‍ വെള്ളറക്കാട്- ങ്..ങ്.. എന്റെ നായ്ക്കുരണക്കമന്റ് വായിച്ചല്ലേ.. ഇനി വെയിലും വരും ആസ്വദിക്കുമല്ലോ.. നന്ദി..

rare rose.. നന്ദി.. ഇനിയും ശ്രമിക്കാം.. നിങ്ങളൊക്കെ സഹിക്കുമെങ്കില്‍..

mmrwrites said...

ഹരിശ്രീ, ശിവ, രസികാ‍,സ്മിതാ, മറ്റൊരാളേ.. ഞാനൊരു മ്മിണിബല്യ മന്ദബുദ്ധിയാ‍ണു.. പൊങ്ങിത്തരം കുടുംബ വഴിക്കു നന്നേ കിട്ടിയിട്ടുമുണ്ട്.. നല്ല വാക്കു പറഞ്ഞ്..എന്റെ തല ഉത്തരത്തില്‍ മുട്ടിക്കല്ലേ.. വളരെ നന്ദി..

ഹരീഷ് തൊടുപുഴ said...

സ്വാഗതം...........

മയൂര said...

സ്വാഗതം.
തുടര്‍ന്നുമെഴുതു.

kaithamullu : കൈതമുള്ള് said...

സ്വാഗതം!

ധാരാളമായി എഴുതൂ.
----
“....ഇതെഴുതാന്‍ അരമണിക്കൂറില്‍ കൂടുതല്‍ ചെലവഴിച്ചിട്ടില്ല..അതു തന്നെയാണ് പോരായ്മകളുടെ പ്രധാന കാരണവും.. മൂന്നുനാലാവര്‍ത്തി വായനയും തിരുത്തുമാവാമായിരുന്നു.. “

ഇത് പക്വതയുടെ ലക്ഷണം.
(ഇനിയങ്ങനെ ചെയ്യുമെന്ന് അറിയിച്ചതില്‍ സന്തോഷം!)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കവിതയേക്കാള്‍ എനിക്കു പിടിച്ചത് പ്രൊഫൈല്‍ ആണ്. ജയറാമും , പെരുമ്പാവൂരും താങ്കളെ അറിയില്ല!!!!!!!!!! കഥകളിക്കാരനെ എല്ലാവരുമറിയും , കഥകളിക്കാരനു ആരെയുമറിയില്ല എന്ന പഴന്ച്ചൊല്ലാണു ഓര്‍മ്മ വന്നത്.

mmrwrites said...

ഹരീഷ് തൊടുപുഴ, മയൂര നന്ദി വന്നതിനും സ്വാഗതമാശംസിച്ചതിനും.. ചിന്തയിലും തനിമലയാളത്തിലും ലിസ്റ്റ് ചെയ്യപ്പെടാന്‍ എന്തു ചെയ്യണമെന്ന തനിമലയാളം ചിന്തയിലാണു ഞാന്‍.. അറിയുമെങ്കില്‍ പറഞ്ഞുതരിക..

കൈതമുള്ളേ പക്വത കുറവു തന്നെയാ.. നന്ദി.. പക്വത വരുത്താന്‍ ശ്രമിക്കാം.. സഹായിക്കുമല്ലോ..?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം,
പ്രൊഫൈല്‍ കമന്റിന് പ്രത്യേക നന്ദി.. അതിനു പിന്നില്‍ ഒരു പീക്കിരി കഥയുണ്ട്,അതുതന്നെയാവട്ടെ അടുത്ത പോസ്റ്റ്..

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.
:)