Sunday, July 27, 2008

ജയറാമിന്റെ അയല്പക്കം

ജയറാം സിനിമയില്‍ തിളങ്ങി വരുന്ന സമയം..
ക്ലാസ്സില്‍ ആരുടെയെങ്കിലും വീടെവിടെ എന്ന ചോദ്യത്തിനു പെരുമ്പാവൂരില്‍
എന്നു പറയേണ്ട താമസം ഉടന്‍ ചോദ്യം ഒന്ന് “പെരുമ്പാവൂരിലെവിടെ..“
“ടൌണില്‍ത്തന്നെ..“
രണ്ട് “ജയറാമിന്റെ വീടിന്റെ..?“
നമ്മള്‍ ഉടന്‍ ഉത്തരം കൊടുക്കും “തൊട്ടടുത്ത്..“
ഈ ഉത്തരം കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ പോയി.. ക്ലാസ്സില്‍ പുതിയൊരു കുട്ടി വരുന്ന വരെ.. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അടുത്ത ബന്ധുവാണ്.. കക്ഷിയുടെ ഒപ്പമാണ് വരവ്..
പുതിയ ഒരു തല കണ്ടപ്പോള്‍ത്തന്നെ ക്ലാസ്സ് റൂം നിശ്ശബ്ദമായി..
ഞാന്‍ മുന്‍പില്‍ത്തന്നെയുണ്ട്.. നമ്മുടെ ബന്ധു ഉടന്‍ ഒരു പ്രഖ്യാപനം..
“ബിഞ്ചു ഇതാണു ഞാന്‍ പറഞ്ഞ എം എം ആര്‍“ ഞാനൊന്നു ഞെട്ടി.. പിന്നെ സമാധാ‍നിച്ചു..
നമ്മള്‍ പഠിത്തത്തില്‍ അല്പം സ്റ്റാര്‍ ചെയ്യുന്ന കാലമാണ്..
എന്നോടു മത്സരിക്കുന്ന ഒരാളുമുണ്ട്, ജെയ്നി.. ഞാനൊന്നു പൊങ്ങി..
പണിപ്പെട്ട് തിരിഞ്ഞു ജെയ്നിയെക്കണ്ടുപിടിച്ചു.. ഒരു സ്മൈല്‍ കൊടുത്തു..
ജെയ്നിയുടെ മുഖം മങ്ങിയോ..? തല തിരിച്ചില്ല ദേ വരുന്നു അടുത്ത ഡയലോഗ്..
“ജയറാമിന്റെ അയല്പക്കം..“
ജെയ്നി പ്രസന്നവദനയായി നമ്മടെ സ്മൈല്‍ അതേ പടി തിരിച്ചടിച്ചു..
അന്നേ ഞാന്‍ തീരുമാനിച്ചതാ.. ആളുകളുടെ മുന്‍പില്‍ നമ്മുടെ സാമര്‍ത്ഥ്യമൊന്നും പോരാ അതിനീ ജയറാമിന്റേയും, രവീന്ദ്രന്‍ സാറിന്റേയുമൊക്കെ പരോക്ഷ സഹായം തന്നെ വേണമെന്ന്..

13 comments:

ശ്രീ said...

ഹ ഹ. അതു കൊള്ളാം

അലമ്പന്‍ said...

എഴുത്ത്‌ നന്നായിട്ടുണ്ട്‌... കവിതയും.

ഇങ്ങനെ പോയാല്‍ പ്രാര്‍ത്ഥനക്ക്‌ ഇനിയും നീളം കൂടുമല്ലോ.

ഏതായാലും ജയറാമിനെക്കാണുമ്പോള്‍ എന്റെ വക അന്വേഷണം ഒന്നും പറയണ്ട.... കാരണം പുള്ളിക്ക്‌ എന്നെയും ആറിയില്ല.

ബ്യൂലോകത്തേക്ക്‌ സ്വാഗതം.

കഥാകാരന്‍ said...

ബ്ലൂലോകത്തിലേക്കു സ്വാഗതം എം.എം.ആറേ...... :) :)

അജ്ഞാതന്‍ said...

കൊള്ളാം

mmrwrites said...

ശ്രീ- നന്ദി.. ചാലക്കുടിക്കാ‍രനെ പെരുമ്പാവൂരില്‍ സ്ഥിരമായി കണ്ടിട്ടുള്ളപോലെ??

അലമ്പന്‍ മാഷെ- നീ‍ളം കൂടാന്‍ ചാന്‍സുള്ളതിനാല്‍ അവരെ വിളിച്ചു പ്രാര്‍തഥന നിര്‍ത്തി. എന്നാലും ജയറാമിനോട് ഒന്നു പറഞ്ഞുനോക്കാം..ചിലപ്പോ പരിചയം കാണും.. അലമ്പനായിരുന്നു.... ഉം.

കഥാകാരാ- നന്ദി
അജ്ഞാതാ- നന്ദി

Rare Rose said...

കൊള്ളാല്ലോ...അപ്പോള്‍ ആ സത്യം മനസ്സിലാക്കിയിട്ടാണു പ്രൊഫൈലിലും ആ അയല്പക്കം ചേര്‍ത്തു വെച്ചത് ല്ലേ...:)

Mr. K# said...

ഞാനും ജയറാമും ഒരേ കോളേജിലാ പഠിച്ചത് :-)

smitha adharsh said...

ഹി..ഹി..ഹി.. അത് കൊള്ളാം..അയല്‍ക്കാരനായ ജയറാമിനെ പറ്റി ഇനി പോസ്റ്റ് വരുമോ?

OAB/ഒഎബി said...

ഞാനീ നാട്ടുകാരനേ അല്ല. :):)

ഒരു സ്നേഹിതന്‍ said...

മ്ഹ്.. സത്യത്തിലെവിടെയാ വീട്..?

mmrwrites said...

റെയര്‍ റോസ്- പിന്നല്ലാതെ :)

കുതിരവട്ടന്‍ - ശങ്കരയിലല്ലെ.. :)

സ്മിത - ഒരു വട്ടു തോന്നിയാല്‍ പോസ്റ്റിയേക്കാം ചിലപ്പോള്‍..

ഒഎബി - അതുമനസ്സിലായേ..

ഒരു സ്നേഹിതന്‍ - ആദ്യം സ്വന്തം സ്ഥലം പറ..:)

നിരക്ഷരൻ said...

ഞാനും ജയറാമിന്റെ അയല്‍‌പക്കമാ:):)

പെരുമ്പാവൂര്‍ സ്ഥലവും, വീടും(40 കൊല്ലം പഴക്കമുള്ളത്)വാങ്ങിയിട്ടിട്ടുണ്ട്. വീടിന്റെ പൊട്ടിയ ഓടൊക്കെ മാറ്റി പറമ്പിലെ കാടൊക്കെ വെട്ടിത്തെളിച്ച് പാലുകാച്ചല്‍ ചടങ്ങുകൂടെ നടത്തിയാല്‍ ഞാനും ജയറാമിന്റേം, എം.എം.ആര്‍.ന്റേയും അയല്‍‌പക്കമായി.

Anuroop Sunny said...

ഒരു ക്ലാസ്റൂം തമാശ.
ആശംസകള്‍..