Friday, July 25, 2008

എന്റെ തുടക്കം..

2007 ജൂലൈ 24നു എന്റെ ഉമ്മ സ്ട്രോക്കു വന്ന് കിടപ്പിലായി.. ഒക്ടോബര്‍ 29 വൈകുന്നേരം യാത്രയായി.. ജീവിതത്തിലാദ്യത്തെ വേര്‍പാട്.. ആദ്യത്തെ നഷ്ടം.. ഈ ജൂലൈ 24നുതന്നെ ഉമ്മയെ ക്കുറിച്ചെഴുതിക്കൊണ്ടു ബ്ലോഗില്‍ തുടക്കം കുറിക്കണമെന്നഗ്രഹിച്ചു..

ഈ ദിനം മുതല്‍ ഉമ്മയുടെ വേര്‍പാടിന്റെ ദിനം വരെ പകര്‍ത്താന്‍ തുടങ്ങിയതുമാണ്.. ഓരോ വരിയും കണ്ണീരും തേങ്ങലുമായി പിന്നിടുമ്പോള്‍

സ്വാസ്ഥ്യം തിരിച്ചുകിട്ടാന്‍ ബൂലോഗപ്പെരുവഴിയിലൂടെ ഞാനലഞ്ഞു.. കയ്യില്‍ കിട്ടിയതൊക്കെ പെറുക്കി.. എവിടെയൊക്കെയോ എന്തെല്ലാമോ കോറിയിട്ടു.. ആരെയെങ്കിലും പോറ്ലേല്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..

എനിക്കു എന്റെ ഉമ്മയെക്കുറിച്ചെഴുതാതെ വയ്യ.. ബൂലോഗം നീറയെ.. നിറയെ..

പക്ഷേ..

ആ പാവത്തിന്റെ ദീന നാളുകള്‍ പകര്‍ത്തുന്ന ഒരു ചെറിയ വരി പോലും എന്നെ വല്ലാതെ ഉലയ്ക്കുന്നു..

ഉമ്മയില്ലാത്ത ഒരു ജന്മദിനവും ഈ ജൂലൈ 11ന് എന്നെക്കടന്നുപോയി..

ഇനിയങ്ങോട്ട് ജീവിതം പൊള്ളുന്നതാണ്.. സ്നേഹത്തിന്റെ പച്ചത്തുരുത്തുകള്‍ ഒന്നൊന്നായി നഷ്ടപ്പെടാം.. നിഷേധിക്കപ്പെടാം.. എന്നത് ഒരു തിരിച്ചറിവായി എന്നെ പൊതിയുന്നു..

വ്യവസ്ഥകളില്ലാത്ത നിറഞ്ഞ സ്നേഹം.. വാത്സല്യം.. അത് വേണ്ടുവോളം കിട്ടുന്ന ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാം സ്ഥാനമാണു അമ്മയുടെ മടിത്തട്ട്.. ആ മടിത്തട്ടിന്റെ സുരക്ഷ എന്നെന്നേക്കുമായി നഷ്ടപ്പെട്ട‍ എന്നെപ്പോലുള്ളവര്‍ ഈ ബൂലോഗത്തു വേറെയുമുണ്ടെന്നു ഞാനറിയുന്നു..

എല്ലാ ബൂലോഗവാസികളോടുമായി ഞങ്ങള്‍ നഷ്ടക്കാര്‍ക്കുവേണ്ടി ഞാന്‍ പറയട്ടെ.. പ്രായമായ മാതാപിതാക്കള്‍ വീടിന്റെ ഇരുണ്ടമൂലകളിലോ, വ്രദ്ധസദനങ്ങളിലോ ഉപേക്ഷിക്കപ്പെടേണ്ടവരോ അവഗണിക്കപ്പെടേണ്ടവരോ അല്ല..

മറിച്ചു നമ്മുടെ വീടെന്ന കൊച്ചു സാമ്രാജ്യത്തിലെ മഹാറാണിയും മഹാരാജാവുമായി വാഴിക്കപ്പെടേണ്ടവരാണ്..

നിറുത്തുന്നു, വീണ്ടും കാണാം..

16 comments:

mmrwrites said...

ഇവിടെ എന്താണു ഞാനെഴുതുക..
രക്ഷപ്പെടുത്തിയെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചു..
കിട്ടിയില്ല.. ദൈവം തന്നില്ല..

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റേതെന്നു തോന്നുന്നു..ബ്ലോഗില്‍ വായിച്ച ചില വരികള്‍.. ദുരന്തം അനുഭവിക്കലല്ല.. അതിനുശേഷമുള്ള ജീവിതം ജീവിച്ചു തീര്‍ക്കലാണു ദുരിതമെന്ന്..

പക്ഷെ.. മക്കള്‍ക്കു വേണ്ടാത്ത അമ്മമാര്‍.. എന്റ്റെ ഉമ്മയുടെ അതേ അസുഖം ബാധിച്ചവര്‍..മതിയായ ചികിത്സ കിട്ടാതെ തന്നെ അബോധാവസ്ഥയില്‍ നിന്ന് മടങ്ങിയെത്തുന്നതും.. അവര്‍ ഇരുട്ടു മുറികളിലേക്കു തള്ളപ്പെടുന്നതും.. ഞാന്‍ കണ്ടു..
ആ പരിത്യക്തര്‍ക്കുവേണ്ടി ഞാനിതു നിങ്ങള്‍ സമക്ഷം സമര്‍പ്പിക്കുന്നു..

Azeez Manjiyil said...

കരയുന്നില്ല
കരഞ്ഞാല്‍
പ്രളയമുണ്ടാകുമത്രെ
നെടുവീര്‍പ്പയക്കുന്നില്ല
നെടുവീര്‍പ്പ്‌
കൊടുങ്കാറ്റാകുമത്രെ
മൗനിയാകാനും വയ്യ
മൗനം
വാചാലമത്രെ

OAB/ഒഎബി said...

എന്റെ ഉമ്മയില്ലാത്ത മൂന്ന് ജന്മ ദിനങ്ങള്‍ എനിക്കും കടന്ന് പോയി.
ഉപ്പയില്ലാത്ത്തൊന്നും.

ഉമ്മ ഒരു ദിവസം പെട്ടെന്ന്...
ഉപ്പ ഞങ്ങളെയൊക്കെ അറിയിച്ചും കൊണ്ട്..കേന്‍സറ്!
രണ്ടും ഞാനിവിടെയെത്തി ഓരോ മാസം കഴിഞ്ഞപ്പോള്‍
മയ്യത്ത് പോലും കാണാന്‍ കഴിയാത്ത പ്രയാസി ഇവിടെ സമയം പോക്കുന്നു.
...വിട്ടു.

ഇനി നമുക്ക് സല്ലപിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

വ്യവസ്ഥകളില്ലാത്ത നിറഞ്ഞ സ്നേഹം.. വാത്സല്യം.. അത് വേണ്ടുവോളം കിട്ടുന്ന ചുരുക്കം ചിലയിടങ്ങളില്‍ ഒന്നാം സ്ഥാനമാണു അമ്മയുടെ മടിത്തട്ട്..
ആ മടിത്തട്ടിന്റെ സുരക്ഷ എന്നും കിട്ടണമെന്നു വാശി പിടിച്ചിട്ട് കാര്യം ഉണ്ടോ ?? ഓരോരുത്തരുടെ തലയില്‍ ദൈവം ഓരോന്ന് കുറിച്ചിട്ടുണ്ട്.. അതു പോലെയെ വരൂ..

ശ്രീ said...

“പ്രായമായ മാതാപിതാക്കള്‍ വീടിന്റെ ഇരുണ്ടമൂലകളിലോ, വ്രദ്ധസദനങ്ങളിലോ ഉപേക്ഷിക്കപ്പെടേണ്ടവരോ അവഗണിക്കപ്പെടേണ്ടവരോ അല്ല...
മറിച്ചു നമ്മുടെ വീടെന്ന കൊച്ചു സാമ്രാജ്യത്തിലെ മഹാറാണിയും മഹാരാജാവുമായി വാഴിക്കപ്പെടേണ്ടവരാണ്...”

വളരെ ശരി.

ഹന്‍ല്ലലത്ത് Hanllalath said...

മാതാവിന്‍റെ കാലിന്നടിയിലാണ് സ്വര്‍ഗ്ഗമെന്ന് നാം പഠിച്ച മഹത് വചനം..!
അമ്മയെ തല്ലാത്തവര്‍ ഇന്ന് ആരാണുള്ളത്..?
എന്‍റെ കണ്മുന്നില്‍ വച്ച് ഒരാള്‍ അയാളുടെ അമ്മയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ട്..!!!
അവന്‍റെ മുഖമടച്ചു ഒന്ന് കൊടുക്കാന്‍ ഞാന്‍ മുതിര്‍നതാണ് ആ അമ്മ തന്നെ എന്നെ തടഞ്ഞു...
ഒരു കഥ കേട്ടിട്ടുണ്ട് പണ്ട്...
ഒരാള്‍ അമ്മയെ വെട്ടി നുറുക്കി പാട വരമ്പിലൂടെ കുട്ടയില്‍ ചുമന്നു കൊണ്ട് പോവുകയാണ്...
അയാള്‍ വരമ്പിലൊന്ന് തെന്നിയപ്പോള്‍...ഒരു നിലവിളി ..." അയ്യോ എന്‍റെ മോനേ..."
അയാളുടെ അമ്മയുടെ ഹൃദയം കുട്ടയില്‍ നിന്നും നിലവിളിക്കുന്നു...
അതാണ്‌ അമ്മ...

എഴുത്തുകാരിക്ക് ആശംസകള്‍..

ഒരു സ്നേഹിതന്‍ said...

“പ്രായമായ മാതാപിതാക്കള്‍ വീടിന്റെ ഇരുണ്ടമൂലകളിലോ, വ്രദ്ധസദനങ്ങളിലോ ഉപേക്ഷിക്കപ്പെടേണ്ടവരോ അവഗണിക്കപ്പെടേണ്ടവരോ അല്ല...
മറിച്ചു നമ്മുടെ വീടെന്ന കൊച്ചു സാമ്രാജ്യത്തിലെ മഹാറാണിയും മഹാരാജാവുമായി വാഴിക്കപ്പെടേണ്ടവരാണ്...”

ഒന്നും പറയാനില്ല, പറയാന്‍ വാക്കുകളില്ല...

mmrwrites said...

ഒ.എ.ബി, മഞ്ഞിയില്‍ രണ്ടുമൂന്നു ദിവസം ഞാന്‍ മറുകുറിയെഴുതാന്‍ ശ്രമിച്ചു.. ഞാനശക്തയാണ്..ഇവിടെ ഇത്രമാത്രം.
കാന്താരിക്കുട്ടി,
വാശിയേയില്ല..എന്റെ വാശിയൊക്കെ ഉമ്മ കൊണ്ടുപോയി..അതെനിക്കു നല്ലതല്ലത്രേ..
സങ്കടമേയുള്ളൂ..
ശ്രീ,താങ്കളുടെ ശരികളില്‍ ഈ ശരിയും ഉള്‍പ്പെടുന്നു .. നല്ലതു വരട്ടെ.
ഹന്‍ല്ലലത്ത്- നന്ദി വന്നതിനും..കഥ ഓര്‍മ്മിപ്പിച്ചതിനും.
ഒരുസ്നേഹിതന്- ചില സന്ദര്‍ഭങ്ങളില്‍ വാക്കുക്കള്‍ അപര്യാപ്തമാണ്. നന്ദി..

Unknown said...

ഉമ്മ ഇല്ലാതെ എത്ര്യൊപെര്‍ ജീവിക്കുന്നു.ഇതിലൊന്നും വലിയകാര്യം ഇല്ല ജനിചാല്‍ ഒരിക്കല്‍ മരിക്കും അതാന്ന് സ്ത്യം

ഹാരിസ്‌ എടവന said...

ഞാന്‍ അമ്മ എന്ന കവിതയെഴുതുമ്പോള്‍
വല്ലാതെ വേദനിച്ചിരുന്നു.
അതു കൊണ്ടുതന്നെ എന്തു കൊണ്ടോ ആ കവിതയെനിക്കു മാറ്റിയെഴുതാന്‍ തോന്നിയില്ല.
ഇന്നു ഞാന്‍ പ്രവാസിയാണു.
ഉമ്മയെപ്പറ്റിയെന്നുമോര്‍ക്കാറുന്ണ്ട്.
ഉമ്മ എന്നോടൊന്നും ചോദിക്കാറില്ല.
എന്റെ വിശേഷങ്ങളൊഴികെ

Asha Jayanthi said...

സല്ലാപം ,
ഈ എഴുത്ത് എന്നെ വേദനിപ്പിക്കുന്നു..

Unknown said...

വേദന ഒരു മഹാസതൃമാണ്
ഒപ്പം പെരും നുണയുമാണ്
എങനെയെന്നാല്‍ ഇന്ന്
വേദന സതൃം മാണ് പക്ഷേ
നാളേ??????????????/

Azeez Manjiyil said...
This comment has been removed by the author.
Azeez Manjiyil said...

എല്ലാവരും അമ്മയെക്കുറിച്ച്‌ വാചാലമാകുന്നു.
അതിനാല്‍ ഒരു രചന പുന പ്രസിദ്ധീകരിക്കട്ടെ

.......................
പാദ പത്മങ്ങളില്‍ സ്വര്‍ഗം ഒളിപ്പിച്ച്‌
സംസം പോല്‍ തീര്‍ത്ഥം തന്‍ മാറില്‍ നിറച്ചിട്ട്‌
പാലൊളി പാലാഴി ചുണ്ടിലൊഴുക്കീട്ട്‌
തസ്ബീഹ്‌ കൊത്തിക്കൊറിക്കുമെന്‍ പൊന്നുമ്മ
അജ്ഞത തന്‍ മരുഭൂമിയില്‍ വിജ്ഞാന
ഗോപുരമെക്ക പടുത്ത മാഹമ്മദിന്‍
ഗാഥകള്‍ പാടിത്തരുമെന്റെ മാതാവിന്‍
കണ്ണിലെ കൃഷ്ണമണിയില്‍ മുത്തമിട്ടു ഞാന്‍
അവരെന്നോടോതിയ സ്വര്‍ഗ കഥകളാല്‍
മണ്ണിലെ സ്വപ്ന ലോകങ്ങള്‍ മറന്നു ഞാന്‍
അവരൂട്ടിയതേന്‍ തുള്ളി തീര്‍ത്ഥമാണിന്നുമെന്‍
ഉയിരും ഉശിരുമെന്‍ ജീവിതസ്സരണിയില്‍

ബഷീർ said...

ഉമ്മ.. എന്നും നമ്മെ പിന്തുടരുന്ന നന്മ.

ഉള്ളപ്പോള്‍ അറിയില്ലതിന്‍ വില പലര്‍ക്കും

ഈ ചെറു കുറിപ്പ്‌ കണ്ണു നനയിച്ചു..

വിട്ടു പോയ ആ സൗഭാഗ്യത്തിനെ ഓര്‍ക്കുക എപ്പോഴും . അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.


ഒരു ചെറിയ കുറിപ്പ്‌ മാതാവിന്റെ മഹത്വംhere

അപരിചിതന്‍ said...

എന്നോട് വായിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സത്യത്തില്‍ വിശ്വസിച്ചില്ല, പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ വിഷമം തോന്നി, വല്ലാത്ത വിഷമം. നഷ്ടപ്പെട്ടു കഴിഞ്ഞ ഉമ്മയെ ഓര്‍ത്തു വിഷമിക്കുന്ന പോലെ തന്നെ, ജീവിച്ചിരിക്കുന്ന ഉമ്മയെ ഓര്‍ത്തു വിഷമിക്കുന്നവനാണ് ഞാന്‍. ജോലി സംബന്ധമായി വിദേശത്ത് കഴിയുംബോള്‍ പ്രായമായ മാതാപിതാക്കളെ വേണ്ടത് പോലെ നോക്കാന്‍ പറ്റാത്തതിന്റെ വിഷമമാണ് എനിക്കുള്ളത്. നാളെ ഒരിക്കല്‍ അവരെ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു ഇതോര്‍ത്ത് വിഷമിക്കും ഞാന്‍. അവര്‍ക്ക്‌ ആവശ്യമുള്ള പണം എത്തിച്ചു കൊടുക്കുന്നത് കൊണ്ടു മാത്രം ഒരു മകന്റെ കടമ തീരുന്നില്ല എന്ന് നല്ലതുപോലെ അറിയുകയും ചെയ്യാം......